രാജ്യത്തെ ഏറ്റവും ഉയർന്ന താപനില മുംബൈയിൽ..

Spread the love

ചുട്ടുപൊള്ളി മുംബൈ. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 39.4 ഡിഗ്രി സെൽഷ്യസ് മുംബൈയിൽ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാന്താക്രൂസ് ഒബ്സർവേറ്ററിയിലും കൊളാബ ഒബ്സർവേറ്ററിയിലും ഞായറാഴ്ച യഥാക്രമം 39.4 ഡിഗ്രി സെൽഷ്യസും 35.8 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് മുംബൈയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.  മുംബൈയെ ഉൾക്കൊള്ളുന്ന തീരദേശ കൊങ്കൺ മേഖലയിൽ രേഖപ്പെടുത്തിയ താപനില മാർച്ച് 12 ന് സാധാരണയേക്കാൾ 4-6 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ രാജേന്ദ്ര ജെനാമണി പറഞ്ഞു.

Leave a Reply

Your email address will not be published.