രണ്ട് സ്കൂളിലെ വിദ്യാർത്ഥിനികൾ വിഷബാധയേറ്റ് ആശുപത്രിയിൽ; വിഷപ്രയോഗത്തിലൂടെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഫ്ഗാനിസ്ഥാനിൽ അന്വേഷണം ആരംഭിച്ചു

Spread the love

അഫ്ഗാനിസ്നിൽ പ്രെെമറി സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷപ്രയോഗത്തിലൂടെ അപായപ്പെടുത്താൻ ശ്രമം.സർ ഇ പൗളിലെ രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് വിഷബാധയേറ്റത്. നസ്വാൻ ഇ കബോദ് അബ്, നസ്വാൻ ഇ ഫൈസാബാദ് എന്നീ സ്‌കൂളുകളിലെ പെൺകുട്ടികൾക്കാണ് വിഷബാധയേറ്റത്.

എങ്ങനെയാണ് വിദ്യാർത്ഥിനികളുടെ ശരീരത്തിൽ വിഷാംശം എത്തിയത് എന്ന് കാര്യം വ്യക്തമല്ല. കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണം ആണോ ഇതെന്നും സംശയിക്കുന്നുണ്ട്.

വിഷബാധയേറ്റതിനെ തുടർന്ന് ഇരു സ്കൂളുകളിലേയും എൺപതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇരു സ്‌കൂളുകളും തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ശാരീരിക വിഷമകൾ പ്രകടിപ്പിച്ച് തളർന്നു വീണ കുട്ടികളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നസ്വാൻ ഇ കബോദിനെ 60 കുട്ടികൾക്കും, നസ്വാൻ ഇ ഫൈസാബാദിലെ 17 കുട്ടികൾക്കുമാണ് വിഷബാധയേറ്റത്. ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾ ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published.