യു എ ഇയിലെഹിന്ദു ക്ഷേത്രം അടുത്ത വർഷം തുറക്കും

Spread the love

യു എ ഇയിലെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം തുറക്കും. ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത എന്ന സംഘടനയാണ് അബുദാബിയിൽ ക്ഷേത്രം നിർമിക്കുന്നത്. 2024 ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റാണ് വിവരം അറിയിച്ചത്. സംഘടനയുടെ അധ്യക്ഷൻ മഹന്ത് സ്വാമി മഹാരാജ് ആയിരിക്കും ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകുന്നത്.

ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ആദ്യ ദിവസം പ്രവേശനം അനുവദിക്കുക.യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകങ്ങളായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങള്‍ ഉണ്ടാകും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായിരിക്കും അബുദാബിയിലേത്.

എന്നാൽ ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്‍കൂട്ടിയുളള രജിസ്ട്രേഷന്‍ ആവശ്യമാണ്. 16,17 തീയതികളിലും ക്ഷണിക്കപ്പെട്ടവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം നൽകുന്നത്. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും എന്നാണ് വിവരം.2015 ലാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി അബുദാബിയില്‍ 27 ഏക്കര്‍ സ്ഥലം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 2018ല്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു. പിങ്ക് മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published.