യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാനേതാവ്, സംഭവം തിരുവനന്തപുരത്ത്

Spread the love

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘത്തിന്‍റെ അതിക്രമം. യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാനേതാവ്. തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തത്.കുപ്രസിദ്ധ ഗൂണ്ട എയര്‍പോര്‍ട് സാജന്‍റെ മകനായ ഡാനിയാണ് യുവാവിനെ തടഞ്ഞു നിര്‍ത്തിയത്. ആദ്യം ആക്രമിക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. എന്നാല്‍ പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോരെ രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുമ്പിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്നായി. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുമ്പിക്കുകയായിരുന്നുഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.