യുവനടന്‍ സുധീര്‍ വര്‍മ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Spread the love

നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന്‍ സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കന്‍ഡ് ഹാന്‍ഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുധീര്‍ വര്‍മ. താരത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത് ‘കുന്ദനപ്പു ബൊമ്മ’യില്‍ ഒപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ്.

ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരങ്ങള്‍. പിന്നാലെ ചികിത്സ ലഭ്യമാക്കിയെങ്കിലും താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.