യുവതിയുടെ തല ഉൾപ്പെടെ പ്ലാസ്റ്റിക് ബാഗിൽ, ദില്ലിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല

Spread the love

ദില്ലിയിൽ കൊലപാതക വാർത്തകൾ തുടർക്കഥയാവുന്നു. സറായ് കലേ ഖാനിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. മെട്രോ നിര്‍മ്മാണ സ്ഥലത്ത് വെച്ചാണ് ശരീരഭാഗങ്ങള്‍ അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തത്. വെള്ള പ്ലാസ്റ്റിക് ബാഗിൽ യുവതിയുടെ തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

അടുത്തിടെയാണ് ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ട കേസിൽ അഫ്താബ് പൂനെവാല എന്ന യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ദില്ലിലെ നജഫ്ഗഡില്‍ റോഡരികിലെ ഭക്ഷണശാലയുടെ ഫ്രീസറില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

സംഭവത്തിൽ യുവതിയുടെ സുഹൃത്ത് സാഹില്‍ ഗഹഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. സാഹിന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മിത്രോണ്‍ ഗ്രാമത്തിന്റെ സമീപത്തുള്ള ഒരു ധാബയില്‍വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറില്‍ ഒളിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.