യുകെയിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Spread the love

യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെ ഗവൺമെൻറ് ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഇന്ത്യൻ സമയം രാത്രി 11.15നാണ് സംഭവം.

യുകെയിലെ കെറ്ററിങ്ങിൽ ജോലി ചെയ്യുന്ന കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) ആണ് കസ്റ്റഡിയിലുള്ളത്. അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ അവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.