യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ 4.6 ആണെന്ന് സ്ഥിരീകരിച്ചു.

Spread the love

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് യുഎസിലുടനീളമുളള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ 4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമിക്രോണിന്റെ ബിഎ4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ4.6. ഇത് ആദ്യമായി ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു വകഭേദത്തിനെക്കാളും വ്യാപനശേഷി കൂടുതലാണ്.

Leave a Reply

Your email address will not be published.