യാത്രക്കിടെ ആറു വയസ്സുകാരിയെ മാതാപിതാക്കള്‍ ബസില്‍ മറന്നു വെച്ചു

Spread the love

കാഞ്ഞിരപ്പള്ളിയില്‍ ബസ് യാത്രക്കിടെ ആറു വയസ്സുകാരിയെ മാതാപിതാക്കള്‍ മറന്നു. ബുധനാഴ്ച്ച വൈകുന്നേരം 5 30 നാണ് സംഭവം. കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡില്‍ നിന്നും കുമളിക്ക് പോയ കൊണ്ടോട്ടി ട്രാവല്‍സില്‍ ബാലികയുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും കയറിയെങ്കിലും കുട്ടിയെ കൂടെ കൂട്ടാൻ ഇവർ മറന്നു. ഭയന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ കരഞ്ഞുകൊണ്ട് നിന്ന ബാലികയെ കണ്ട നാട്ടുകാരിലൊരാള്‍ ബസ് സ്റ്റാഡിലും മുണ്ടക്കയം പൊലീസിലും വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കളെയും ബന്ധുക്കളും കയറിപ്പോയ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു. പാതിവഴിയില്‍ ബാലികയുടെ പിതാവിനെ ബസ്സുകാർ കണ്ടെത്തുകയും തിരികെ കാഞ്ഞിരപ്പള്ളിയിലേക്ക് അയക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ബസ്റ്റാൻഡില്‍ എത്തി കൂട്ടിക്കൊണ്ടു പോവുകയും ആയിരുന്നു. അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ബാലികയ്ക്ക് ഭാഷ അറിയാത്തതിനാല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും നാട്ടുകാർ ഏറെ വിഷമിച്ചു.

Leave a Reply

Your email address will not be published.