മ്യൂസിയം അതിക്രമക്കേസ് പ്രതിയും കുറവന്‍കോണത്ത് വീടാക്രമിച്ച കേസിലെ പ്രതിയും ഒരാള്‍ തന്നെ. മലയിൻകീഴ് സ്വദേശി സന്തോഷാണ് പ്രതി. മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തന്‍റെ പിഎയുടെ താത്ക്കാലിക ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.കേസിൽ മലയിൻകീഴ് സ്വദേശി സന്തോഷ് കുമാർ (39)നെ പേരൂർക്കട പൊലീസ് ചൊവ്വ രാത്രിയോടെയാണ് അറസ്റ്റ് ചെയ്‌തത്.
അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറവൻ കോണത്തെ കേസിലാണ് സന്തോഷ് അറസ്റ്റിലായത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയും ഇയാൾ തന്നെയെന്ന് വ്യക്തമായത്. കേസിൽ ചോദ്യംചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടുകയായിരുന്നു. വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ഡ്രൈവറാണ് പ്രതി സന്തോഷ്കുമാർ.