മോഹൻലാലിന് ജൻമദിന ആശംസയുമായി മമ്മൂട്ടി

Spread the love

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ 1980ൽ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ’ എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിന് എന്നെന്നും ഓർക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹൻലാൽ ജൈത്രയാത്ര തുടരുകയാണ്. മോഹൻലാലിൻ്റ അറുപത്തി മൂന്നാം ജൻമദിനമായ മെയ് 21ന് പ്രിയനടന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിൻ്റെ സ്വന്തംമമ്മൂട്ടി.

പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ കുറിപ്പിനൊപ്പം
മോഹന്‍ലാലിനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു.

നാലു പതിറ്റാണ്ടിനിടെ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലായി 350 ലേറെ സിനിമകളാണ് മോഹൻലാൽ എന്ന നടനവിസ്മയം അഭിനയിച്ച് തീർത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണു ഇത്. ‘ലൂസിഫർ’ ആദ്യമായി 200 കോടി നേടുന്ന  മലയാളചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.