മേയര്‍ പദവിയേക്കാള്‍ വലിയ പദവി ജനം തന്നു’; സുരേന്ദ്രന് അലി അക്ബറുടെ മറുപടി

Spread the love

മേയര്‍ പദവി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള സാഹചര്യം കേരളത്തില്‍ പാര്‍ട്ടിയില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. മേയറെ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അതിന് ആത്മാര്‍ത്ഥത വേണമെന്നും അലി അക്ബര്‍ പറഞ്ഞു. മേയര്‍ പദവിയെക്കാള്‍ വലിയ പദവി ജനങ്ങള്‍ നല്‍കിയിട്ടുണ്ട്.

തനിക്ക് അതുമതിയെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ ദിവസമാണ് അലി അക്ബര്‍ ബിജെപി വിട്ടത്. ഫേസ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്ന വിവരം അലി അക്ബര്‍ അറിയിച്ചത്. അടുത്തിടെ സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി അംഗത്വം രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published.