മെട്രോയിൽ ആളുകൾ നോക്കിനിൽക്കേ പരസ്യ സ്വയംഭോഗം; യുവാവിന്‍റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

Spread the love

മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിന്‍റെ ചിത്രം പുറത്തുവിട്ട് ദില്ലി പൊലീസ്. ആളെ തിരിച്ചറിഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കണമെന്ന് ദില്ലി മെട്രോ പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആവശ്യപ്പെട്ടു. യുവാവിനെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡിന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് രാജ്യതലസ്ഥാനത്ത് ആകെ നാണക്കേടായ സംഭവം അരങ്ങേറിയത്. ദില്ലി മെട്രോയില്‍ യാത്രക്കിടെ യുവാവ് മൊബൈലില്‍ വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു യുവാവിന്‍റെ പ്രവൃത്തി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനും ദില്ലി മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചിരുന്നു.  ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. 

സിസിടിവികള്‍ പരിശോധിച്ചാണ് യുവാവിന്‍റെ ചിത്രം ഒടുവിൽ പൊലീസ് പുറത്തുവിട്ടത്.  യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 8750871326 എന്ന നമ്പറിലോ  കണ്‍ട്രോൾ റൂം നമ്പർ 1511 ലോ, പൊലീസ് ഹെൽപ്പ് ലൈൻ  നമ്പരായ 112 ലോ അറിയിക്കണമെന്ന്  ദില്ലി മെട്രോ ഡിസിപി ട്വീറ്റിൽ അറിയിച്ചു. ‘അറപ്പുളവാക്കുന്നതാണ് യുവാവിന്‍റെ ചെയ്ത്തി’ എന്നായിരുന്നു സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published.