മൂന്ന് വര്‍ഷത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 370 ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

Spread the love

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സുപ്രീംകോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

2020 മാര്‍ച്ച് 20 ന് ശേഷം ആദ്യമായാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. 2022 ല്‍ യു യു ലളിത് വിരമിക്കുന്നതിന് മുമ്പ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ച മുന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ എന്‍ വി രമണയും സുഭാഷ് റെഡ്ഡിയും പിന്നീട് വിരമിച്ചിരുന്നു.

Leave a Reply

Your email address will not be published.