മുസ്ലിംങ്ങൾക്കുള്ള ഒബിസി സംവരണം റദ്ദാക്കി; കർണാടകയിൽ ന്യൂനപക്ഷ വിരുദ്ധ നടപടിയുമായി ബിജെപി…

Spread the love

കർണാടകയിൽ ന്യൂനപക്ഷ വിരുദ്ധ നടപടിയുമായി ബിജെപി. ഇതുവരെ മുസ്ലിം സമുദായത്തിനുണ്ടായിരുന്ന ഒബിസി സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചു നൽകാനാണ് തീരുമാനം. മുസ്ലിം സമുദായത്തിനുണ്ടായിരുന്ന 4 ശതമാനം ഒബിസി സംവരണമാണ് സർക്കാർ റദ്ദാക്കിയത്. രണ്ട് പ്രമുഖ സമുദായങ്ങൾക്കുമായി രണ്ട് ശതമാനം വീതം സംവരണം വീതം വെച്ച് നൽകിയ നടപടി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എന്നാണ് വിമർശനമുയരുന്നത്.

പത്ത് ശതമാനം വരുന്ന മുന്നോക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒബിസി സംവരണം 6 ശതമാനമായും ലിംഗായത്തിന്‍റെ സംവരണം 7 ശതമാനവുമായി ഉയർന്നു.

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒബിസി സംവരണവും സംബന്ധിച്ച കമ്മീഷൻ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.