മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രതാ നിർദ്ദേശം. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെയാണ് അധികൃതർ ജാഗ്രതാനിർദേശം നൽകിയത്.
ഇന്ന് ആറ് മണിയോടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയതായി അറിയിപ്പ് വന്നത്. ഇതോടെ തമിഴ്‌നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി.