മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍

Spread the love

മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍. 2020ലെ യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്. നാല് മാസത്തിനിടെ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസാണിത്. കോടതിയില്‍ ട്രംപ് കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിനെ ജാമ്യത്തില്‍ വിട്ടയച്ചു. കേസ് ഓഗസ്റ്റ് 28ന് കേള്‍ക്കുന്നതിനായി മാറ്റി.നാല് കുറ്റങ്ങളാണ് നീതിന്യായ വകുപ്പിന്‍റെ സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്‍റെ നേതൃത്വത്തിലുള്ള ജൂറി ട്രംപിനുമേല്‍ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തി യു.എസിനെ വഞ്ചിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, പൗരരുടെ അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലും അതിനുള്ള ശ്രമവും എന്നിവയാണ് കുറ്റങ്ങള്‍.അധികാരത്തില്‍ തുടരുന്നതിനായി ട്രംപ് ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും സ്വന്തം നേട്ടത്തിനായി രാജ്യത്ത് അവിശ്വാസത്തിന്‍റേയും രോഷത്തിന്‍റേയും അന്തരീക്ഷം സൃഷ്ടിച്ചെന്നും തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചെന്നും സ്‌പെഷ്യല്‍ കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published.