മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; നാടിനെ നടുക്കി കൊലപാതകം

Spread the love

മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി യുവതി. ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തന്‍ എന്നയാളെ മാര്‍ച്ച് മുതല്‍ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കേസില്‍ മുപ്പത്തൊന്‍പതുകാരിയായ ഭാഗ്യലക്ഷ്മി അറസ്റ്റിലായി. സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ജയന്തനെ മാര്‍ച്ച് 18 മുതല്‍ കാണുന്നില്ലെന്ന് കാണിച്ച് സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ജയന്തന്റെ ഫോണും ഓഫായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

മാര്‍ച്ച് ഇരുപതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജയന്തന്‍ പ്രതിയായ ഭാഗ്യലക്ഷ്മിയെ കാണാന്‍ പുതുക്കോട്ടയിലേക്ക് പോയതായി പൊലീസ് കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞ് തുടങ്ങുകയായിരുന്നു.

അവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ പൊലീസ് ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം ചെന്നൈയുടെ പ്രാന്തപ്രദേശത്ത് കുഴിച്ചിട്ടതായും പ്രതിയായ ഭാഗ്യലക്ഷ്മി പൊലീസിനോട് പറഞ്ഞു. ഭാഗ്യലക്ഷ്മി ഒരു ലൈംഗികത്തൊഴലാളിയായിരുന്നെന്നും, ജയന്തന്‍ അവരുടെ അടുത്ത് പോയിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

പിന്നീട് അവര്‍ വിവാഹം ചെയ്‌തെന്നും അധികം വൈകാതെ തന്നെ പിരിഞ്ഞതായും ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ വിവരം ജയന്തന്റെ കുടുംബം അറിഞ്ഞിരുന്നതിന് വ്യക്തതയില്ലന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മി ഒറ്റയ്ക്കല്ല കുറ്റകൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.