മുതലപ്പൊ‍ഴി അപകടം: മരിച്ച മത്സ്യത്തൊ‍ഴിലാളികളുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

Spread the love

മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന്റെ അടിയന്തര നടപടി. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  മന്ത്രി തലയോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

പൊഴിയിലെയും ചാനലിലെ മണ്ണ് മാറ്റാന്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കും.പൊഴിയിലെ മണ്ണ് മാറ്റാന്‍ സ്ഥിരം സംവിധാനം. ഇതിനായി 10 കോടിയുടെ പദ്ധതി. കേരളത്തിലെ ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ചു നില്‍ക്കുകയാണെന്നും  മന്ത്രി  പറഞ്ഞു. അപകടത്തില്‍ നിന്നും മത്സ്യതൊഴിലാളികളുടെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.