മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു

Spread the love

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്നുള്ള കോണ്‍ഗ്രസുകാര്‍ എത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു.

സംഭവം അറിഞ്ഞ് അദാലത്ത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ മൂന്ന് മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. അവര്‍ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ജോളി പത്രോസ്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് ഉള്‍പ്പെടെ നാല് പേരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മന്ത്രിമാര്‍ സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ അവിടെ കലാപമുണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.