മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍, മിനുട്സ് ഹാജരാക്കൂ; പി രാജീവിനെ വെല്ലുവിളിച്ച്‌ കുഴല്‍നാടൻ

Spread the love

തിരുവനന്തപുരം: സിഎംആർഎല്ലിനുള്ള കരിമണല്‍ ഖനനാനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഇടപെടലോടെയെന്ന് വീണ്ടും വാദിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ.

. സ്ഥലം ഏറ്റെടുക്കാൻ അവസരം ഉണ്ടായിരുന്നെന്നും ലീസ് റദ്ദാക്കുന്നത് വൈകിപ്പിക്കാനാണ് 2014 മുതല്‍ മാസപ്പടി എന്ന നിലയില്‍ പണം നല്‍കിയത് എന്നുമാണ് മാത്യു കുഴല്‍നാടൻ ആരോപിക്കുന്നത്.

‘ലീസ് റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നിരുന്നു. നിയമ വകുപ്പും ലീസ് റദ്ദാക്കാൻ നി‍ർദേശം നല്‍കി. അതിലേക്കാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. വീണ വിജയന്റെ അടുത്തേക്ക് അന്വേഷണം എത്തിയപ്പോള്‍ മാത്രമാണ് ലീസ് റദ്ദാക്കിയതെന്ന്‌ഇന്ന് പുറത്ത് വന്ന പുതിയ അന്വേഷണ റിപ്പോർട്ടുകളുടെ രേഖകളടക്കം തെളിവായി നിരത്തിയാണ് മാത്യു കുഴല്‍നാടന്റെ വാർത്താസമ്മേളനം.

ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം. മാസപ്പടിക്ക് വേണ്ടി സിഎംആർഎല്‍ എന്ന കമ്ബനിക്ക് വേണ്ടി സേവനം നല്‍കിയത് മറ്റാരുമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനാണ് കോടാനുകോടി രൂപ മുഖ്യമന്ത്രിയുടെ മകള്‍ക്കും പിണറായി വിജയനും നല്‍കിയത്. 2019 ന് ശേഷം നിലനിപ്പ് ഇല്ലാതിരുന്ന കരാർ 2023 വരെ നീട്ടിക്കൊണ്ട് പോയതിനാണ് മാസപ്പടി കിട്ടിയത്. 2023 ഡിസംബർ വരെ എന്തുകൊണ്ട് ഈ ലീസിന് അനുമതി നല്‍കി എന്ന് മുഖ്യമന്ത്രിയും കേരള സർക്കാരും വിശദീകരിക്കണം’, മാത്യു കുഴല്‍നാടൻ ആവശ്യപ്പെട്ടു.

മന്ത്രി പി രാജീവിനെതിരെയും മാത്യു കുഴല്‍നാടൻ ആരോപണം ഉന്നയിച്ചു. 2016 ല്‍ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാരിന് കരിമണല്‍ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നു. 2019 ല്‍ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാനുള്ള കേന്ദ്ര നിർദ്ദേശം വന്നു.എന്നാല്‍ മുഖ്യമന്ത്രി വീണ്ടും അന്ന്നി ലനിര്‍ത്തുകുകയായിരുന്നു. എന്തുകൊണ്ട് റദ്ദാക്കിയില്ലെന്ന ചോദ്യത്തിന് മന്ത്രി പി.രാജീവ് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. മന്ത്രി പി രാജീവിന്റെ വാദം സി എം ആർ എല്ലിന് വേണ്ടിയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്സ് ഹാജരാക്കട്ടെ. അദ്ദേഹത്തിന് അത് ഒരിക്കലും കൊണ്ടുവരാൻ സാധിക്കില്ല. മന്ത്രി പി രാജീവിനെ വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.