മുംബൈയും ദില്ലിയും ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ

Spread the love

ജോലി തേടിയും പഠന ആവശ്യങ്ങൾക്കുമൊക്കെയായി മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്വന്തം സ്ഥലങ്ങളിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറി താമസിക്കുമ്പോൾ സ്വാഭാവികമായും ഒരു ആശങ്ക ഉടലെടുക്കാറുണ്ട്. പുതിയ സ്ഥലവും, ആളുകളുമൊക്കെ ഒന്ന് പൊരുത്തപ്പെടുന്നതുവരെ ഇത്തരം ആശങ്കകൾ തുടരാറുണ്ട്.

ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ നടത്തിയ സർവ്വേ പ്രകാരം മുംബൈയും ദില്ലിയും ഏറ്റവും സൗഹൃദപരമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ലോകം മുഴുവനിലുമുള്ള 53 നഗരങ്ങളിലെ സ്വദേശീയരല്ലാത്ത ആളുകളോടുള്ള തദ്ദേശീയരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവ്വേ. ഇന്ത്യൻ നഗരങ്ങളൊന്നും ‘സൗഹൃദ’ പട്ടികയിൽ ഇടം നേടിയിട്ടില്ലെങ്കിലും തലസ്ഥാനമായ മുംബൈയും ദില്ലിയും ‘സൗഹൃദപരമല്ലാത്ത’ പട്ടികയിൽ മുന്നിലാണ്.

ലോകത്തെ ഏറ്റവും സൗഹൃദപരമായ നഗരമായി കാനഡയിലെ ടൊറന്റോയെ തെരഞ്ഞെടുത്തു. സിഡ്നി, ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും മികച്ച നഗരങ്ങളിൽ ഇടം പിടിച്ചു.

ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ നടത്തിയ സർവ്വേ പ്രകാരം പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരു നഗരത്തിലേക്ക് മാറി താമസിക്കാൻ തയ്യാറെടുക്കുന്നവരാണ് നിങ്ങളെങ്കിൽ മുംബൈയും ദില്ലിയും തെരഞ്ഞെടുക്കരുതെന്നാണ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.