മുംബൈയില്‍ ചേരിയില്‍ തീപിടിത്തം

Spread the love

മുംബൈ: മുംബൈയിലെ ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. നിരവധി കുടിലുകളും കടകളും നശിച്ചതായി അധികൃതർ അറിയിച്ചു.

ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 

ആസാദ് നഗർ ചേരിയില്‍ രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മീരാ ഭയന്ദർ മുനിസിപ്പല്‍ കോർപ്പറേഷൻ കമ്മീഷണർ സഞ്ജയ് കട്കർ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് കുടിലുകളിലെ താമസക്കാരും പരിസരത്തുള്ളവരും വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന കട്കർ പറഞ്ഞു.

24 ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ ചേരിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.