മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ വീണയുടെ ഹര്‍ജിയില്‍ ഇടക്കാലവിധി ഇന്ന്

Spread the love

ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്ബത്തിക ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്ബനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും.

ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ ഡയറക്ടറെ എതിർകക്ഷിയാക്കിയാണു വീണാ വിജയന്‍റെ കന്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കർണാടക ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.

അന്വേഷണംതന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് സൊലൂഷൻസ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് ആധാരമായ കാര്യങ്ങള്‍ വിവരിക്കണമെന്നും അന്വേഷണം ക്രമവിരുദ്ധമായതിനാല്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയില്‍ പറയുന്നു.

ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക് സൊലൂഷന്‍സ് എസ്‌എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published.