മാളികപ്പുറത്തെ കതിന അപകടം: കാരണം ജീവനക്കാരുടെ സൂക്ഷ്മതക്കുറവ്

Spread the love

ശബരിമല മാളികപ്പുറത്തെ വെടിപ്പുരയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം വെടിപ്പുരയിലെ ജീവനക്കാരുടെ സൂക്ഷ്മതക്കുറവാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍.  ഇക്കഴിഞ്ഞ ജനുവരി രണ്ടാം തീയതിയാണ് മാളികപ്പുറത്ത് കതിന നിറയ്ക്കുന്ന വെടിപ്പുരയില്‍ അപകടമുണ്ടാകുന്നത്.

വൈകിട്ട് അഞ്ചു മണിയോടെ വെടിവഴിപാടിനുള്ള കതിനകള്‍ നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മാളികപ്പുറത്ത് യാതൊരു വിധത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച വെടിവഴിപാടിന്, പരിശോധനകള്‍ നടത്തിയ ശേഷം അനുമതി നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. അരവണയില്‍ ചേര്‍ക്കുന്ന ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

മുന്‍പ് ഉപയോഗിച്ചിരുന്ന അതെ ഏലയ്ക്ക തന്നെയാണ് ഇപ്പോളും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനായുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.സന്നിധാനത്ത് നടന്ന അവലോകനായികത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.