മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം.

Spread the love

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എഴുതാത്ത പരീക്ഷ, എഴുതിയതായി കാണിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികളെ ചോദ്യം ചെയ്തു വരികയാണ് അന്വേഷണ സംഘം. കോളേജ് അധ്യാപകരുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു.

മാര്‍ച്ച് 23ന് ആണ് പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തു വന്നത്. എന്നാല്‍ മെയ് 12 ന് ആര്‍ ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ് കോണ്‍ഗ്രസ് അനുകൂല സംഘടന അധ്യാപകര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ആര്‍ഷോയ്‌ക്കൊപ്പം കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റിലും അപാകതയുണ്ടെന്നായിരുന്നു വിവാദം ഉയര്‍ന്നപ്പോള്‍ കോളേജ് അധികൃതര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ആര്‍ഷോയുടെ പേര് മാത്രം എടുത്തു പറഞ്ഞ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അധ്യാപകന് അയച്ച ശബ്ദസന്ദേശം രാഷ്ട്രിയ ലക്ഷ്യത്തോടെയാണെന്ന വാദത്തിന് ബലമേകുകയാണ്.കോളേജ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടന അധ്യാപകന്‍ അയച്ച ശബ്ദ സന്ദേശത്തിന്റെ വ്യക്തത തേടുകയാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published.