മാധ്യമ പ്രവർത്തകർക്ക് താഴിട്ട് ട്വിറ്റർ

Spread the love

അന്താരാഷ്ട്ര മാധ്യമങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി സാമൂഹ്യ മാധ്യമമായ ട്വിറ്റർ.ട്വിറ്ററിൻ്റെ ഉടമസ്ഥനായ ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന മാധ്യ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കാണ് വിലക്ക്.

വാഷിംഗ്ടൺ പോസ്​റ്റ്,​ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്‌സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് കാരണം വ്യക്തമാക്കാതെ ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വി​റ്ററിൽ ഡോക്സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നത് മാധ്യമ പ്രവർത്തകർക്കും ബാധകമാണെന്നാണ് മസ്ക് നൽകുന്ന വിശദീകരണം.

ട്വിറ്ററിൽ മാധ്യമ പ്രവർത്തകരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത നടപടി ആശങ്കാജനകമാണ്. അതു കൊണ്ട് ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് മസ്കിന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സേവന നിയമപ്രകാരം മാധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യൂറോപ്യൻ യൂണിയൻ കമ്മിഷണർ വേര ജോറോവ വ്യക്തമാക്കി.

Ikdvb2dsZSBDaHJvbWUiLCI

തങ്ങളുടെ മാധ്യമ സ്വാതന്ത്ര്യ നിയമത്തെപ്പറ്റി മസ്ക് അറിഞ്ഞിരിക്കണമെന്നും ഇതിന്റെ പരിധികൾ ലംഘിച്ചാൽ മസ്കിനെതിരെ ഉടൻ ഉപരോധങ്ങൾ ഉണ്ടാകുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.

Leave a Reply

Your email address will not be published.