മാധ്യമ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും; കെഎംപിയു

Spread the love

തിരു: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരത്തിന്റെ ആദ്യ ഘട്ടം മുതൽ മാധ്യമ പ്രവർത്തകർ സ്വീകരിച്ചു വന്ന സമീപനം അങ്ങേയറ്റം മാതൃകാ പരവുമായിരുന്നു. എന്നാൽ സമരത്തിന്റെ നൂറാം ദിനത്തിൽ സമരക്കാർ സ്വീകരിച്ച സമീപനം തനി കാടത്തമായിരുന്നുവെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സത്യസന്ധമായി വാർത്താ ശേഖരണം നടത്തിവന്ന മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളു മുന്നോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published.