തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസുണ്ടാകുമെന്നും എന്നാല്‍ കരുതിക്കൂട്ടി കേസെടുക്കില്ലെന്നും ചുമതലയേറ്റ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെ കുറിച്ചുള്ള ചോദ്യത്തിനാണ് പുതിയ ഡിജിപിയുടെ മറുപടി.

പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തും. സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ സൗമ്യമായി പെരുമാറണം. പരാതി ക്ഷമയോടെ കേൾക്കണമെന്നും കേസന്വേഷണത്തിന്‍റെ പുരോഗതി പരാതിക്കാരനെ ഇടവേളകളിൽ അറിയിക്കണമെന്നും ഡിജിപി പറഞ്ഞു.
