മാധ്യമങ്ങളുടെ വായ മുടിക്കെട്ടരുതെന്ന് കേരള മീഡിയ പേഴ് സൺസ് യൂണിയൻ സംസ്ഥാന സമിതി;

Spread the love

കഴിഞ്ഞ കോവിഡ് കാലത്ത് കേരളത്തിൽ മാത്രമായി നൂറിലേറെ അച്ചടി മാധ്യമങ്ങൾ അന്ത്യശ്വാസം വലിച്ചു. ഇപ്പോഴാണെങ്കിൽ ഓൺലൈൻ – അച്ചടി മാധ്യമങ്ങൾ പിടിച്ചു നിൽക്കാനുള്ള പോരാട്ടത്തിലുമാണ്. ഈ നിലനില്പിനായുള്ള പോരാട്ടത്തിൽ ഒരു സർക്കാരിന്റേയും സഹായങ്ങളുമില്ല എന്നതാണ് വസ്തുത. ഇന്ന് വളരെ വേഗത്തിൽ വാർത്തകളറിയാൻ അച്ചടി മാധ്യമങ്ങളേക്കാൾ ജനങ്ങൾ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളേയാണെന്ന കാര്യത്തിൽ രഭിപ്രായവും കാണില്ല. ഈ ഡിജിറ്റൽ യുഗത്തിൽ അത്രമാത്രം സ്വീകാര്യത ഓൺലൈൻ മാധ്യമങ്ങൾ നേടിക്കഴിഞ്ഞു. അതോടൊപ്പം ഓൺലൈൻ വാർത്തകളിലെ വിശ്വാസ്വതകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. പെയ്ഡ് ന്യൂസുകളുടെ കാലത്ത് പത്രധർമ്മമെന്നത് എടുക്കാചരക്കാകുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്.

പല മാധ്യമങ്ങളും നിലനിൽപ്പിനായും താൽപര്യ സംരക്ഷണത്തിനായും ഈ രീതികൾ സ്വീകരിച്ചുവരുന്നുമുണ്ട്. എതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തോടോ സംഘടനയോടോ മതത്തോടോ ആഭിമുഖ്യമില്ലാത്ത ഒരു പ്രസിദ്ധീകരണവും ഇല്ലായെന്ന സത്വവും നമുക്കറിയാം. അതിനാലാണ് വാർത്തകളിലെ വാസ്തവം തിരിച്ചറിയാൻ രണ്ടോ മൂന്നോ പത്രങ്ങൾ വായിക്കേണ്ടിവരുന്നത്. എല്ലാം വെള്ളം തൊടാതെ വിഴുങ്ങാതെ വാർത്തകളിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവും ചിന്താശക്തിയും വായനക്കാർക്കുന്ന കാര്യവും നമ്മൾ വിസ്മരിക്കരുത്.

മറുനാടൻ മലയാളിയെന്ന ഓൺലൈൻ മാധ്യമത്തിനെതിരെ നടക്കുന്ന യുദ്ധം ഇപ്പോൾ ചർച്ചയാവുകയാണ്. മാധ്യമങ്ങൾ ഏതുമാകട്ടെ അതിനെ കടിഞ്ഞാണിടാനുള്ള നടപടി പത്ര സ്വാതന്ത്ര്വത്തിൽ വളരെ പുറകിൽ നിൽക്കുന്ന ജനാധിപത്വ രാജ്യമായ ഇന്ത്യക്ക് കുടുതൽ കളങ്കമുണ്ടാക്കാനേ ഉപകരിക്കൂ. രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങളെ മുൻനിർത്തി മറ്റുപല മാധ്യമങ്ങളും പുറത്തെത്തിക്കാൻ മടിക്കുന്ന പല വാർത്തകളും മറുനാടനിലൂടെ പുറത്തെത്തിയിട്ടുണ്ട്. എന്ന കാര്യം നമ്മൾ മറന്നുകൂടാ.തെറ്റുകൾ പറ്റാത്തതോ ക്ഷമാപണം നടത്താത്തതോ കോടതി കയറാത്തതോ ആയ ഒരു മാധ്വമവും ഉണ്ടാകില്ല എന്നതാണ് വസ്തുത. തെറ്റുകൾ പറ്റിയാൽ അതിനെ തിരുത്തി മുന്നോട്ടുപോകാനുള്ള അർജവവും മാധ്യമങ്ങൾ കാണിക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയെന്ന മാധ്യമത്തിനെതിരെയുള്ള കരുനീക്കങ്ങളിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ പ്രതിഷേധിക്കുന്നതിനൊപ്പം അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്വത്തിന്റെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും ഓർമ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published.