മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം

Spread the love

മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.യവത്മാലില്‍ നിന്ന് പുണെയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബുല്‍ധാനയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട ബസ് പൂര്‍ണമായും കത്തിനശിച്ചു.ഇതുവരെ 25 മൃതദേഹങ്ങളാണ് ബസില്‍ നിന്ന് കണ്ടെടുത്തതെന്ന് ബുല്‍ധാന ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു. ബസില്‍ ആകെ 32 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 68 യാത്രക്കാര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published.