മഴ വരുന്നൂ… വരണ്ട കാലാവസ്ഥയിൽ നിന്നും ആശ്വാസമായേക്കും

Spread the love

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയെത്താൻ കാരണമാകും.

തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും ഒറ്റപ്പെട്ട മഴ കിട്ടിയേക്കും. വരണ്ട കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുന്നുവെന്ന വാർത്ത ആശ്വാസകരമാണ്.

Leave a Reply

Your email address will not be published.