മഴക്കെടുതി; ഹിമാചലില്‍ സ്ഥിതി ഗുരുതരം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Spread the love

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്.

മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികള്‍ ഹിമാചലില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്നും ഹോട്ടല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയില്‍ തുടരുന്നു. 400 വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.