മലയാളി എംബിബിഎസ് വിദ്യാർഥികൾ റഷ്യയിലെ തടാകത്തിൽ മുങ്ങി മരിച്ചു

Spread the love

റഷ്യയില്‍ രണ്ട് മലയാളി എംബിബിഎസ് വിദ്യാർഥികൾ തടാകത്തിൽ മുങ്ങി മരിച്ചു. സിദ്ധാർഥ് കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗറില്‍ സുനിൽകുമാറിന്‍റെ മകൻ സിദ്ധാർഥ് സുനിൽ, കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ എന്നിവരാണ് അപകടത്തിൽപെട്ടത്.

തടാകത്തിന്‍റെ  കരയിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ തെന്നിവീണപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർഥും അപകടത്തിൽപെടുകയായിരുന്നു. റഷ്യയിലെ സ്മോളൻസ് മെഡിക്കൽ സര്‍വകലാശാലയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. സര്‍വകലാശാലയ്ക്ക് സമീപമുളള തടാകം കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു. മൃതദേഹം ദുബായ് വഴി ബുധനാഴ്ച നാട്ടിലെത്തിക്കാണ് ശ്രമം.

Leave a Reply

Your email address will not be published.