മലപ്പുറത്ത് സ്കൂള്‍ വാന്‍ 12 അടി താഴ്ചയിലേക്ക് മറിഞ്ഞു

Spread the love

മൊറയൂര്‍ വി.എച്ച്‌.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ട് വിദ്യാത്ഥികള്‍ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന.നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. എതിരെ വന്ന വാഹനത്തിന് വഴി കൊടുത്തപ്പോഴാണ് സ്‌കൂള്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ പന്ത്രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.