മലപ്പുറത്ത് കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവിനെയും , ഭാര്യയെയും , രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published.