മറ്റൊരു ‘മേഡ് ഇൻ കേരള’ ഉൽപ്പന്നം കൂടി സാങ്കേതിക വിദ്യാലോകത്തേക്ക് കടന്നുവരികയാണ്. ഒരു ഓഫീസിന് ആവശ്യമായ എല്ലാ കണക്ടിവിറ്റിയും പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു സിംഗിൾ പോയിന്റിൽ നിന്ന് ആശയവിനിമയവും സാധ്യമാക്കുന്ന സംവിധാനമാണ് ഡിഫ്യൂസ് മൾട്ടി സർവീസ് ബിസിനസ് ഗേറ്റ് വേ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ഈ ഉപകരണത്തിലൂടെ പൂർണമായുള്ള ഓഫീസ് കണക്റ്റിവിറ്റിയും സുരക്ഷാ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിയന്ത്രിക്കാൻ സാധിക്കും.

Spread the love

നിലവിൽ ഇടത്തരം ഓഫീസുകളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഡിഫ്യൂസ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത അപ്ഡേഷനോടെ 500 ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാവുന്ന സാങ്കേതിക സൗകര്യങ്ങൾ ഇതിലുൾപ്പെടുത്തും.

ഓൾ ഇൻ വൺ മൾട്ടി സർവീസ് ബിസിനസ് ഗേറ്റ് വേ ആയി വികസിപ്പിച്ച ഡിഫ്യൂസ് ഓപ്പൺ പ്ലാറ്റ്ഫോമായ ലിനക്സിലാണ് നിർമ്മിച്ചിരിക്കുന്നത്.

നെറ്റ്‌വർക്ക് സുരക്ഷ വളരെ അധികം ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഏതൊരു നെറ്റ്വർക്കിനും അനായാസം സുരക്ഷ ഉറപ്പുവരുത്താൻ Wire Guard,Tail Scale, Cloud Fare Tunnel എന്നി മികച്ച സുരക്ഷ സംവിധാനങ്ങൾ ഈ സംവിധാനത്തിൽ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഡിഫ്യൂസ് എം എസ് ബി ജിയുടെ നിർമാണം പൂർണമായും കേരളത്തിലാണ് നടന്നത് എന്നതിനാൽ മാർക്കറ്റിൽ ഉള്ള മറ്റു ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമായി എളുപ്പത്തിൽ കസ്റ്റമൈസേഷൻ നടത്താനും സാധിക്കും.

സാങ്കേതിക വിദ്യയിൽ കുതിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൻ്റെ “From Kerala to the world” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട്
2024 മുതൽ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും ഡിഫ്യൂസിൽ ലഭ്യമാകും.

Leave a Reply

Your email address will not be published.