മയക്കുമരുന്നും തോക്കും, കാറില്‍ നിന്ന് ഇറങ്ങി ഓടി വ്‌ലോഗര്‍ വിക്കി തഗ്; പിന്തുടര്‍ന്ന് പിടിച്ച് എക്‌സൈസ്

Spread the love

കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വ്‌ലോഗര്‍ വിക്കി തഗ് ഉള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍. ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യില്‍ നിന്ന് തോക്കും വെട്ടുകത്തിയും കണ്ടെത്തി.

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ ഇവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണു കാര്‍ പോയത്.

തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം പാലക്കാട് ചന്ദ്രനഗറില്‍ കാര്‍ തടഞ്ഞു. അതോടെ കാറില്‍നിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.40 ഗ്രാം മെത്താംഫെറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവയാണ് കാറില്‍ നിന്നു കണ്ടെത്തിയത്. തോക്കിനു ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതിനാല്‍ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ‘

വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.