യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ലഹരിമുക്ത നവകേരളം പടുത്തുയർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. “ജീവിതമാണ് ലഹരി” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്
മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ് കേരളം നവംബർ ഒന്നിന് സാക്ഷ്യം വഹിക്കുക. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ജനകീയ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാവരേയും ക്ഷണിക്കുന്നു.
