മധ്യപ്രദേശില്‍ പിക്കറ്റ് വാന്‍ മറിഞ്ഞ് 14 മരണം

Spread the love

മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ദിന്‍ഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
‘ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്തവര്‍ മടങ്ങുമ്ബോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് മാറ്റി. അവര്‍ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.