മധു വധക്കേസ്, 14 പ്രതികൾ കുറ്റക്കാർ, പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും അഭിമാന നിമിഷം.

Spread the love

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത് അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയം. വിചാരണ വേളയില്‍ മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതോടെ മധുവധക്കേസ് അട്ടിമറിക്കപ്പെടുന്നു എന്ന പൊതുബോധവും ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ അന്വേഷണസംഘം പഴുതടച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ തെളിവുകളും പ്രോസിക്യൂഷന്റെ വാദമുഖങ്ങളും പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ ശേഷിയുള്ളതായിരുന്നു എന്ന് കൂടിയാണ് വിധിപ്രസ്താവത്തില്‍ നിന്നും വ്യക്തമാകുന്നത്. അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന നിലയില്‍ വ്യാപക പ്രചാരണങ്ങളും ഈ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അന്വേഷണഘട്ടത്തിലും പിന്നീട് വിചാരണ ഘട്ടത്തിലും മധുവിന് നീതിലഭിക്കാനുള്ള ഇടപെടലാണ് നടന്നതെന്ന് കൂടിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍,ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 2പ്രതികളെ വെറുതെ വിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും .

Leave a Reply

Your email address will not be published.