മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി; സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും

Spread the love

തൃശൂർ പൂത്തോളിൽ കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41) ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 16ാം പ്രതിയും എൻ.ഐ.എ കേസിൽ 21ാം പ്രതിയുമാണ് ഇയാൾ.തോക്ക് ചൂണ്ടിയ കേസിലെ നാലാം പ്രതിയാണ് ജിഫ്സൽ. മദ്യവിൽപനശാലയിൽ അതിക്രമിച്ചുകയറിയ സംഘം മദ്യം ആവശ്യപ്പെടുകയും പ്രവർത്തനസമയം കഴിഞ്ഞെന്ന് അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ഗാർഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം കവരാൻ ശ്രമിക്കുകയുമായിരുന്നു. പരസ്പരം ഒത്തുകൂടുന്നതിനാണ് തൃശൂരിലെത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ, ജിഫ്സൽ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ വിശദ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published.