മദ്യലഹരിയിൽ ക്ലീനർ വാഹന ഓടിച്ചു വാഹനം അപകടത്തിൽപ്പെട്ടു

Spread the love

നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഏലിയാവൂരിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി.!
രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു സംഭവം. ഈ സമയം അവിടെ ബസ്സ് കാത്ത് നിന്നിരുന്ന ഷീല( 57) തത്ക്ഷണം മരണമടഞ്ഞു.! വൈഗ ,ദിവ്യ,എന്നീ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടേയും ദിയ എന്ന് പേരുളള എൽ കെജിയിൽ പഠിക്കുന്ന പെൺകുട്ടിയേയും അതീവ ഗുരുതരമായ അവസ്ഥയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.

നെടുമങ്ങാട് ഭാഗത്ത് നിന്നും അതി വേഗതയിൽ വന്ന ലോറി വലത് വശത്തുളള ബസ്സ് കാത്തിരുപ്പ് കേന്ദ്രവും തക൪ത്ത് കരമനയാറിൻറ തീരത്തേക്ക് പതിനഞ്ചടി താഴ്ച്ചയിലേക്ക് പതിക്കുകയായ്രുന്നു.!

അപകടത്തിൽ പെട്ടവരെ പോലീസും ഫയ൪ഫോഴ്സും നാട്ടുകാരും ചേ൪ന്ന് ലോറിയുടെ അടിയിൽ നിന്നാണ് പുറത്ത് എടുത്തത്.!

മദ്യലഹരിയിൽ വാഹനത്തിലെ കിളിയാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് നാട്ടുകാ൪ അറിയിച്ചു

Leave a Reply

Your email address will not be published.