മതപരമായ നിയന്ത്രണം ലീഗ് വനിതാപ്രവര്‍ത്തകര്‍ക്ക് നേതാവിന്റെ ശബ്ദസന്ദേശം

Spread the love

ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിലക്ക് നല്‍കിക്കൊണ്ട് മുസ്‌ലീം ലീഗ് പ്രദേശിക നേതാവിന്റെ ശബ്ദസന്ദേശം വിവാദമാകുന്നു. കൂത്തുപറമ്പ് മണ്ഡലം മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ഓഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഇതില്‍ ഷാഫി പറമ്പിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പറയുന്നു. റോഡ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ അച്ചടക്കം പാലിക്കണമെന്നും മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നുമാണ് ശബ്ദസന്ദേശം. കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരില്‍ വെള്ളിയാഴ്ച യുവനേതാവിന് സ്വീകരണം നല്‍കുന്നുണ്ട്. എന്നാല്‍ സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നേതാവിന്റെ സന്ദേശം. നേരത്തേ ഷാഫിയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വനിത ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ നേതാവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകുമെങ്കിലും സ്ത്രീകളുടെ ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇന്നാണ് പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോ നടക്കുന്നത്.

Leave a Reply

Your email address will not be published.