മണിപ്പൂർ സംഘർഷം; 11 മരണം

Spread the love

മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപെട്ടു. നിർവധി പേർക്ക് പരുക്കേറ്റു. മണിപ്പൂരിൽ സൈന്യത്തെയും, അർധസൈനീക വിഭാഗത്തെയും വൻതോതിൽ വിന്യസിച്ചിട്ടും സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്.അതേസമയം, ഖമെന്‍ലോക് മേഖലയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനിൽക്കുകയാണ്.

ഇന്ന് ഗവർണറുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി യോഗം ചേരാനിരിക്കെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരുo പങ്കെടുക്കുന്ന യോഗം ബഹിഷ്കരിക്കുമെന്ന് കുക്കി വിഭാഗം വ്യക്തമാക്കി. സുരക്ഷ സേന പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപവും.  ഇംഫാലിൽ കുകി ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും സംസ്ഥാനമന്ത്രിയുമായ നെംചാ കിപ്ഗെനിന്റെ ഔദ്യോഗിക വസതിക്ക് മെയ്തെയ് അക്രമകാരികൾ തീയിട്ടു. കുകി ഭൂരിപക്ഷ ഗ്രാമങ്ങളായ ഖമെൻലോകിലും അയ്ഗെജങ്ങിലും ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ സ്ത്രീയുൾപ്പെടെ പതിനൊന്ന് പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published.