മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരമായ ആക്രമണ കേസില്‍ നാല് പേര്‍ പിടിയില്‍

Spread the love

മണിപ്പൂരിലെ കലാപത്തിനിടെ കുകി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും  കൂട്ട ബലാൽസംഗവും ചെയ്ത കേസിൽ രണ്ടു പേരെ കൂടി പിടിയില്‍. സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായി. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങ‍ള്‍ പ്രചരിച്ചതോടെ ജൂലൈ19 നാണ് അക്രമം ജനങ്ങള്‍ അറിയുന്നത്. കലാപത്തില്‍ 78 ദിവസം മൗനം പാലിച്ച പ്രധാനമന്ത്രിക്കും പ്രതിഷേധങ്ങള്‍ മൂലം വായ തുറക്കേണ്ടി വന്നു.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു.  പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വന്‍ രോഷത്തിന് വഴിവെച്ചു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്ന്. സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. കലാപക്കാർക്കൊപ്പമായിരുന്നു പൊലീസ് എന്ന് സ്ത്രീകളില്‍ ഒരാള്‍ ആരോപിച്ചു.

വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും സ്ത്രീകളില്‍ ഒരാള്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published.