മണിപ്പൂരിൽ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും

Spread the love

രണ്ട് മാസമായി തുടരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ മണിപ്പൂരിലെ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും.ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളുള്ള സ്ക്കൂളുകളാണ് തുറക്കുക.തുറക്കുന്ന സ്കൂളുകൾക്ക് ചുറ്റും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.സ്കൂളുകൾ ഇന്ന് തുറക്കുമ്പോഴും സംഘർഷഭീതിയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്തെ കലാപത്തിൽ നിരവധി സ്കൂളുകളും കലാപകാരികൾ തകർത്തിരുന്നു.വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, മലകളും താഴ്‌വരകളും ഉൾപ്പെടെ വിവിധ ജില്ലകളിലായി ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിന്ന് ഏകദേശം 11,967 വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.സമീപത്തെ പ്രായോഗിക സ്‌കൂളുകളിൽ അവരുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിന്, വിദ്യാഭ്യാസ വകുപ്പ് ഓരോ ദുരിതാശ്വാസ ക്യാമ്പിലും ഒരു നോഡൽ ഓഫീസറെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.