മണിപ്പൂരിൽ കനത്ത സംഘർഷം, രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു

Spread the love

വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ് വിഭാഗത്തിന്‍റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കും. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.

എന്നാൽ സംഘർഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ഉയർത്തി ഈ മേഖലകളിലേക്ക് പോകുന്നതിൽ നിന്ന് ഇന്നും രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കിയേക്കുമെന്നാണ് വിവരം. റോഡ് മാർഗം പോകാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാർഗം പോകണമെന്നാണ് പൊലീസ് നിലപാട്. നിശ്ചയിച്ച പരിപാടികളില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published.