മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

Spread the love

മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമായി തിങ്കളാ‍ഴ്ച വീണ്ടും സംഘര്‍ഷം. സംഭവത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. അക്രമികള്‍ ചെറുഗ്രൂപ്പുകളായി മറുവിഭാഗങ്ങള്‍ താമസിക്കുന്നയിടത്ത് ചെല്ലുകയും അവിടെ ആക്രമണം നടത്തുകയുമായിരുന്നു. ചുരാചന്ദ്പുരിലുണ്ടായ സംഘര്‍ഷത്തില്‍  22 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റവരെ ഇംഫാല്‍ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെയ് മൂന്നിന് നടന്ന മാര്‍ച്ചിലാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ പദവി നല്‍കണമെന്ന മെയ്തി വിഭാഗക്കാരുടെ ആവശ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ 80ലധികംപേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

Leave a Reply

Your email address will not be published.