മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കോടതി

Spread the love

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസയച്ചു.കഴിഞ്ഞ മാസം കോടതി നിര്‍ദേശ പ്രകാരം സുരേന്ദ്രനുള്‍പ്പടെ മുഴുവന്‍ പ്രതികളും ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് 16 മാസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി നേതാക്കളായ കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട, സുരേഷ് നായിക് എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.

Leave a Reply

Your email address will not be published.